---
title: "തളിപ്പറമ്പിൽ കെ.എസ്.ഇ.ബിയുടെ 220 കിലോവാട്ട് ലൈൻ പൊട്ടിവീണു.  ഒഴിവായത് വൻ അപകടം"
english_title: "KSEB's 220 KW line breaks in Taliparambi.  A major accident was averted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306938/KSEB's 220 KW line breaks in Taliparambi.  A major accident was averted"
published_at: "2025-08-06T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പിൽ കെ.എസ്.ഇ.ബിയുടെ 220 കിലോവാട്ട് ലൈൻ പൊട്ടിവീണു.  ഒഴിവായത് വൻ അപകടം

> **Lead Summary:** തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കോട്ടക്കുന്ന് ടവറിൽ നിന്നുള്ള ലൈനാണ് ബുധനാഴ്ച്ച പുലർച്ചെ 5.15 ഓടെ പൊട്ടി വീണത്. ഓട്ടോമാറ്റിക്ക് സംവിധാനം പ്രവർത്തിച്ച് വൈദ്യുത വിതരണം നിലച്ചുവെങ്കിലും കമ്പിപൊട്ടി വീണ ത്രീ ഫെയ്സ് ലൈനിൽ വൈദ്യുതി പ്രവഹിച്ചിരുന്നത് ആശങ്കയ്ക്കിടയാക്കി. കാഞ്ഞിരങ്ങോട് സബ്സ്റ്റേഷനിൽ നിന്നും തളിപ്പറമ്പ് സബ്സ്റ്റേഷനിലേക്കുള്ള ഹൈടെൻഷൻ ലൈൻ ആണ് പൊട്ടിവീണത്. മറ്റ് സ്ഥലങ്ങളിലേക്കുള്ള ലൈനുകളും ഈ ടവറിലൂടെ കടന്നുപോകുന്നുണ്ട്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ കോട്ടക്കുന്ന് ടവറിൽ ഇൻസുലേറ്റർ ഫ്ലാഷ് തകർന്നാണ് ലൈൻ താഴേക്ക് പതിച്ചത്.

## Article Content

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കോട്ടക്കുന്ന് ടവറിൽ നിന്നുള്ള ലൈനാണ് ബുധനാഴ്ച്ച പുലർച്ചെ 5.15 ഓടെ പൊട്ടി വീണത്. ഓട്ടോമാറ്റിക്ക് സംവിധാനം പ്രവർത്തിച്ച് വൈദ്യുത വിതരണം നിലച്ചുവെങ്കിലും കമ്പിപൊട്ടി വീണ ത്രീ ഫെയ്സ് ലൈനിൽ വൈദ്യുതി പ്രവഹിച്ചിരുന്നത് ആശങ്കയ്ക്കിടയാക്കി. കാഞ്ഞിരങ്ങോട് സബ്സ്റ്റേഷനിൽ നിന്നും തളിപ്പറമ്പ് സബ്സ്റ്റേഷനിലേക്കുള്ള ഹൈടെൻഷൻ ലൈൻ ആണ് പൊട്ടിവീണത്. മറ്റ് സ്ഥലങ്ങളിലേക്കുള്ള ലൈനുകളും ഈ ടവറിലൂടെ കടന്നുപോകുന്നുണ്ട്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ കോട്ടക്കുന്ന് ടവറിൽ ഇൻസുലേറ്റർ ഫ്ലാഷ് തകർന്നാണ് ലൈൻ താഴേക്ക് പതിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306938/KSEB's 220 KW line breaks in Taliparambi.  A major accident was averted)